വർഷത്തിൽ ഒറ്റ തവണ ഫ്രിഡ്ജിൽ ഇങ്ങനെ ചെയ്യൂ, കാണാം അത്ഭുതം

അടുക്കളയില്‍ അത്യാവശ്യമായ ഉപകാരണങ്ങളിലൊന്നായി ഫ്രിഡ്ജ് മാറിയിരിക്കുന്നു. പഴകിയ സാധനങ്ങളും മറ്റും ഏറെനാള്‍ സൂക്ഷിക്കുന്നതിലൂടെയും അഴുക്കു നീക്കം ചെയ്യാതിരിക്കുന്നതിലൂടെയും ഫ്രിഡ്ജിനകത്ത് ബാക്ടീരിയ പെട്ടെന്നു പടരും. ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഫ്രിഡ്ജില്‍ സാധനങ്ങള്‍ കുത്തിനിറച്ചു സൂക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം ഇതിനായി ഡിഷ്വാഷുകളോ സോപ്പുകളോ ഉപയോഗിക്കരുത് പകരം കുറച്ചു നാരങ്ങാനീരില്‍ അല്‍പ്പം ബേക്കിംഗ് സോഡ ചേര്‍ത്തിളക്കുക ഇതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് സോഫ്റ്റായ ഒരു സ്പോഞ്ചോ ടൗവ്വലോ ഉപയോഗിച്ച് ഫ്രിഡ്ജിന്‍റെ ഉള്‍വശം വൃത്തിയാക്കാം. ഫ്രിഡ്ജിന്‍റെ പുറംഭാഗം ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാടില്ല കാരണം ഇത് ഫ്രിഡ്ജിന്‍റെ കളര്‍ മങ്ങാന്‍ കാരണമാകും.

പാല്‍, മുട്ട, ചീസ് എന്നിവ അതിനായി അനുവധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വയ്ക്കണം. ഫ്രൂട്ട്സ് വെജിറ്റബിള്‍സ് എന്നിവയും അതിന്‍റെതായ സ്ഥലത്തുതന്നെ വയ്ക്കുക. ഫ്രിഡ്ജിലെ അനാവശ്യഗന്ധം ഒഴിവാക്കുന്നതിനായി ഒരു ചെറിയ പാത്രത്തില്‍ അല്‍പ്പം കാപ്പിപൊടി എടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഒരു ഫ്രഷ്നസ് അനുഭവപ്പെടുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.