വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാൽ…

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അവശ്യമായ ഘടകം തന്നെയാണ്. വയറ്റിൽ നിന്നും മറ്റ് അഡിപ്പോസ് ടിഷ്യൂകളിൽ നിന്നും കൊഴുപ്പ് എരിച്ചു കളയുവാൻ പ്രേരിപ്പിക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹിന്ദിൽ മേത്തി എന്ന് വിളിക്കുന്ന നമ്മുടെ സ്വന്തം ഉലുവ. ഉലുവയോ ഉലുവ പൊടിയോ ചേർത്ത് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും ഫലപ്രദമായ മാർഗമാണ്. ഈ അത്ഭുതകരമായ സുഗന്ധവ്യഞ്ജനം പല അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു, അത് ശരീരത്തിന് വിവിധ രൂപങ്ങളിൽ ഗുണം ചെയ്യുന്നു.

പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും നല്ല ഹെല്‍ത്തി ഡ്രിങ്കാണ് ഉലുവ വെള്ളം. വിട്ടുമാറാത്ത ചുമ, ജലദോഷം, തുമ്മല്‍ എന്നിവ കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികള്‍ക്ക് ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ഉലുവ വെള്ളം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലൊരു ഹെല്‍ത്തി ഡ്രിങ്കാണ്. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ നല്ലൊരു മരുന്നാണ് ഉലുവ വെള്ളം. മൂലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും ഒരു ​ഗ്ലാസ് ഉലുവ വെള്ളം മുലപ്പാല്‍ വര്‍ധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.