കറ്റാർ വാഴ വണ്ണം വയ്ക്കാൻ ഒരു കുപ്പി സൂത്രം

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.

കൊടിയ വരള്‍ച്ചയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്. കള്ളിമുള്ളിന്റെ ഇനത്തില്‍പ്പെട്ട ചെടിയാണ് കറ്റാര്‍വാഴ. വളക്കൂറില്ലാത്ത തരിശുഭൂമിയായാലും കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍ നിറഞ്ഞ ഭൂമിയിലും വരണ്ട ഭൂമിയിലും മണല്‍ നിറഞ്ഞഭൂമയിലും ഏത് കൊടിയ വരള്‍ച്ചയിലും ഇവ വളരും. പരിചരണത്തിനായി അധികം സമയം പാഴാക്കുകയും വേണ്ട. ഇടവിളയായും തനിവളിയായും ഇവ കൃഷി ചെയ്യാം.

കിടപ്പുമുറിയിലും ഹാളിലും എല്ലാം ഈ ചെടി വളർത്താം .ഇതു ഏതു കാലാവസ്ഥയിലും വളരും .അതുപോലെ റൂമിനുള്ളിലെ വായു ശുദ്ധികരിക്കുന്നു. കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും. കറ്റാർ വാഴ വണ്ണം വയ്ക്കാൻ ഒരു കുപ്പി സൂത്രം പറഞ്ഞു തരട്ടെ…വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.