ഏത്തപ്പഴം ഇതുപോലെ ഒന്ന് കഴിച്ചു നോക്കൂ നിങ്ങൾ ഉറപ്പായും വണ്ണം വെക്കും

പോഷകസമ്പന്നമാണ് ഏത്തപ്പഴം. ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണവിഭവമാണ് ഏത്തപ്പഴം. ശരിക്കും ഒരു ഊര്‍ജകേന്ദ്രം. എല്ലാവിധ അസുഖങ്ങളെയും തൂത്തെറിയാനുള്ള ഒരു ഊര്‍ജകേന്ദ്രം. ധാരാളം വൈറ്റമിനുകളും ഫൈബറും മിനറലും പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് ഏത്തപ്പഴം. പല വിദേശ രാജ്യങ്ങളിലും ഏത്തപ്പഴം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

100 ഗ്രാം ഏത്തപ്പഴത്തില്‍ ഏകദേശം 90 കലോറി ഊര്‍ജമുണ്ട്. കഴിച്ചയുടന്‍ തന്നെ ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്‌റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഊര്‍ജമായി മാറുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് തുടര്‍ച്ചയായി ഊര്‍ജം തരുമ്പോള്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അതിവേഗം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കുന്നു. രണ്ട് ഏത്തപ്പഴം കഴിച്ചാല് ഒന്നര മണിക്കൂര് വ്യായാമത്തിനുളള ഊര്‍ജം നേടാം.

രക്തക്കുറവ്, വിളര്‍ച്ച എന്നീ പേരുകളില്‍ അറിയപ്പെടുന്ന അനീമിയയ്ക്ക് ഒരു പരിഹാരം കാണാന്‍ ഏത്തപ്പഴത്തിനു സാധിക്കും. ശരീരത്തിനു ആവശ്യമായ അയണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിച്ച് രക്തക്കുറവു പരിഹരിക്കുന്നു. അയണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് ചുവന്ന രക്താണുക്കളുടെ അളവു കൂട്ടുകയും കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഏത്തപ്പഴം കഴിക്കേണ്ട പോലെ കഴിച്ചാൽ മെലിഞ്ഞവർ വണ്ണം വെക്കും. അതും ആരോഗ്യകരമായ തടി. ഏത്തപ്പഴം ഇതുപോലെ ഒന്ന് കഴിച്ചു നോക്കൂ നിങ്ങൾ ഉറപ്പായും വണ്ണം വെക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.