ഉപ്പും മുളകും ഇനി എരിവും പുളിയും 🔥🔥 ഫ്ലവേഴ്സിൽ നിന്ന് സീകേരളത്തിലേയ്ക്ക് 😍😍

ഫ്ലവേഴിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഉപ്പും മുളകും വളരെ പെട്ടന്നായിരുന്നു അവസാനിച്ചത്. ആരാധകർ ഏറ്റെടുത്തിരുന്ന മുടയനും പാറുക്കുട്ടിയെയും ശിവയെയും ലച്ചുവിനെയുമൊക്കെ ആരാധകർ ഏറെ മിസ്സ് ചെയ്യ്തിരുന്നു. ബാലുവിന്റെയും നീലുവിന്റെയും ഇണക്കങ്ങളും പിണക്കങ്ങളും മുടിയന്റെ ഡാൻസും പാറുക്കുട്ടിയുടെ കൊഞ്ചലുകളുമൊക്കെയായി എത്തിയ പരമ്പരയ്ക്ക് ആരാധകർ ഏറെയായിരുന്നു.

അതുകൊണ്ട് തന്നെ പരമ്പര അവസാനിച്ചത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാൽ നിരാശകള​​ൾക്ക് വിരാമമിട്ടുകെണ്ട് പുറത്തുവരുന്നത് സന്തോഷവാർത്തയാണ്. ഉപ്പും മുളകും ഇനി എരിവും പുളിയുംമായി ആരാധകർക്കു മുന്നിലെത്തും എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിലൂടെയല്ല പകരം സീ കേരളത്തിലൂടെയാണ് ആരാധകർക്കു മുന്നിലെത്തുക. ഉപ്പും മുളകും താരങ്ങൾ മിനി സ്‌ക്രീനിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന സന്തോഷത്തിലാണ് താരങ്ങളും ആരാധകരും

സീ കേരളത്തിലൂടെയുള്ള താരങ്ങളുടെ പുതിയ വരവ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. എരിവും പുളിയും എന്നു പേരിട്ട പരമ്പരയുടെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഓണം നാളുകളിൽ നാല് ദിവസത്തെ പരിപാടിയുടെ പ്രൊമോയായാണ് ചാനൽ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. എരിവും പുളിയുടെയും പൂജയുടെ വീഡിയോയാണ്.

പൂജയിൽ താരങ്ങൾ എല്ലാം തന്നെയുണ്ട്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2015 ഡിസംബറിലാണ് ഉപ്പും മുളകും ആരംഭിച്ചത്. റേറ്റിങ്ങിൽ ഒന്നാമതായി അഞ്ചു വർഷക്കാലം സംപ്രേക്ഷണം ചെയ്യപ്പെട്ട് കൊണ്ടിരുന്ന പരമ്പര പെട്ടന്ന് നിർത്തുകയായിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന് തുടർന്ന് ലോക് ഡൗൺ നാളുകളിൽ ഷോയുടെ ചിത്രീകരണം നടക്കാതെ വരുകയും പിന്നീട് വീണ്ടും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്‌തെങ്കിലും പരമ്പര അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പേരിൽ വ്യത്യാസം വന്നെങ്കിലും ഇഷ്ട താരങ്ങൾ തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ.