എണ്ണ തേച്ചാൽ നല്ലതാണന്ന് എല്ലാവരും പറയുന്നുണ്ട് , ഇതിന്‍റെ രഹസ്യം കൂടി അറിഞ്ഞോ…

എണ്ണ തേച്ചു കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. എണ്ണ തേച്ച് കുളിക്കുന്നതിനേക്കാള്‍ മറ്റൊന്നും ആരോഗ്യത്തിനും സൗന്ദര്യത്തിനും ലഭിക്കാനില്ല എന്നതാണ് സത്യം. എണ്ണ തേച്ച് കുളിയ്ക്കുന്നതിനാണ് ആയുര്‍വ്വേദം പ്രാധാന്യം കല്‍പ്പിയ്ക്കുന്നത്. ഇത് ശരീരത്തിന് ആരോഗ്യവും മൃദുത്വവും നല്‍കുന്നു.

ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് എണ്ണ തേച്ച് കുളിയിലൂടെ ലഭിക്കുന്നത്. നമ്മളെ വലക്കുന്ന പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എണ്ണ തേച്ച് കുളി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

പലരും കാലിന് മുകളില്‍ വരെ എണ്ണ തേക്കുന്നു. എന്നാല്‍ എണ്ണ തേക്കുമ്ബോള്‍ കാലിനടിയിലും തേക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. അതിലുപരി കാലിലെ വരള്‍ച്ചയും തരിപ്പും ഇല്ലാതാക്കി കാലിന് നല്ല ഭംഗിയും നിറവും ലഭിക്കാന്‍ നല്ലതാണ്. കാലിന്റെ പരുപരുപ്പ്, തളര്‍ച്ച എന്നിവക്കെല്ലാം പരിഹാരമാണ് ഇത്. മാത്രമല്ല ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

പലര്‍ക്കും തലയിലുണ്ടാവുന്ന ചൂടിന് പരിഹാരം കാണുന്നതിന് നല്ലതാണ്. മാത്രമല്ല തലയില്‍ നല്ലതു പോലെ എണ്ണ തേച്ച്‌ അല്‍പം താളിയിട്ട് കഴുകിക്കളഞ്ഞാല്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഴമയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ല ഒന്നാണ് താളിയും എണ്ണ തേച്ചുള്ള കുളിയും എല്ലാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.