ഒരു കപ്പ് അരിപ്പൊടിയും പഴവും ചേർത്ത് വാഴയിലയിൽ സൂപ്പർ ഇലയട

ഒരു കപ്പ് അരിപ്പൊടിയും ചെറുപഴവും ചേർത്ത് വാഴയിലയിൽ സൂപ്പർ ഇലയട തയ്യാറാക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഒരു ഇലയട തയ്യാറാക്കി നോക്കിയാലോ. അരിപ്പൊടിയും പഴവും ഉണ്ടെങ്കിൽ ഉറപ്പായും തയ്യാറാക്കി നോക്കണേ ഈ ഹെൽത്തി നാലുമണി പലഹാരം.

ചേരുവകൾ
അരിപ്പൊടി ഒരു കപ്പ്
ചെറുപഴം. 6 എണ്ണം
തേങ്ങ ചിരകിയത് ഒരു കപ്പ്
പഞ്ചസാര 2 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
പഴം ഒരു സ്റ്റീമറിൽ വച്ച് ഒന്നു ആവി കയറ്റി എടുക്കുക. ചൂടാറിയതിന് ശേഷം നന്നായി ഉടച്ച് എടുക്കണം. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ആവിശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഇനി ഫില്ലിംഗ് ഉണ്ടാക്കാം. ഒരു കപ്പ് തേങ്ങ ചിരകിയതും 2 ടേബിൾസ്പൂൺ പഞ്ചസാരയും ഏലയ്ക്കാപ്പൊടി ചേർക്കുക. ഇനി വാഴയിലയിൽ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കനമില്ലാതെ പരത്തി നടുവിൽ ഫില്ലിംഗ് വച്ച് കൊടുക്കുക. ഇനി ഈ ഇലയട ഒരു 5 മിനിറ്റ് നന്നായി ആവി കയറ്റി എടുക്കണം. ടേസ്റ്റി ആൻറ്റ് ഹെൽത്തി ഇലയട തയ്യാർ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.