രാത്രിയിൽ പാൽ കുടിച്ചാൽ..?

ധാരാളം പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് പാല്‍. എന്നാൽ രാത്രിയിൽ ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്.

രാവിലെ തന്നെ ദഹനവ്യവസ്ഥയ്ക്ക് ഭാരമേറിയ ഒരു ജോലി നൽകുന്നത് ശരിയല്ല എന്നതിനാൽ രാവിലെ പാൽ കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപേ പാൽ കുടിക്കുക. ദഹനം ശരിയായ രീതിയിൽ നടക്കാൻ പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാനും നല്ലൊരു മരുന്നാണ് പാൽ. നല്ല ഉറക്കം കിട്ടാൻ പാൽ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

രാത്രിയിൽ പാൽ കുടിക്കുന്നത് പേശികൾക്ക് വിശ്രമം നൽകുകയും തലച്ചോറിൽ ശേഖരിക്കപ്പെടുന്ന പിരിമുറുക്കങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ചർമ്മം ചെറുപ്പമായി തുടരുന്നതിന് രാത്രിയിൽ പാൽ കുടിക്കുന്നത് വളരെയേറെ ഗുണകരമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.