ജനപ്രിയ നടന് അൻപത്തിനാലാം ജന്മദിനം;😍😍 മകൾ മീനാക്ഷിയുടെ കുറിപ്പ് വൈറലാകുന്നു 👌👌

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. ജനപ്രിയനായകൻ എന്ന് വിളിക്കപ്പെടുന്ന ദിലീപ് കലാഭവൻ കൊച്ചിൻ എന്ന മിമിക്സ് പരേഡ് ഗ്രൂപ്പിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. മിമിക്രി കലാകാരനായി തുടക്കം കുറിച്ച താരത്തിന്റെ അഭിനയ ജീവിതം വിജയങ്ങൾ നിറഞ്ഞതായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം വൻ വിജയത്തോടെ ആയിരുന്നു തീയേറ്ററുകളിൽ കീഴടക്കിയത്. ദിലീപിനൊപ്പം തുടക്കംകുറിക്കുന്ന

നായികമാർക്ക് പിന്നീട് സിനിമാമേഖലയിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല എന്ന് പോലും പറയപ്പെടുന്നുണ്ട്. നായികമാരുടെ ലക്കി സ്റ്റാർ എന്നറിയപ്പെടുന്ന ദിലീപ് ഇതിനോടകം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച് തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ നൂറാമത്തെ ചിത്രമായിരുന്നു അഖില നായികയായെത്തിയ കാര്യസ്ഥൻ. സല്ലാപം, കാര്യസ്ഥൻ, മോസ് ആൻഡ് ക്യാറ്റ്, കൈക്കുടന്നനിലവ്, റൺവേ തുടങ്ങി വിരലിലെണ്ണാവുന്നതിലും

അധികം ചിത്രങ്ങൾ ദിലീപിന് സ്വന്തം കഴിവിനെ മേൽ വിജയിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. കാവ്യാമാധവൻ, നവ്യാനായർ, മഞ്ജുവാര്യർ, ഭാവന തുടങ്ങി തെന്നിന്ത്യയിലെ ഇന്ന് അറിയപ്പെടുന്ന നായികമാരെല്ലാം ദിലീപിനൊപ്പം അഭിനയ ജീവിതം ആരംഭിച്ചവരാണ്. ജീവിതത്തിൽ തളർത്തുന്ന നിരവധി കാര്യങ്ങൾ ഉണ്ടായപ്പോഴും അതിലൊന്നും തലകുനിച്ചു നിൽക്കാതെ വീണ്ടും മുന്നോട്ടുവരാൻ ആണ് താരം ശ്രമിച്ചിട്ടുള്ളത്. വ്യക്തി ജീവിതത്തിലെ

പ്രശ്നങ്ങൾ ഒന്നും ഒരിക്കലും ദിലീപ് എന്ന മഹാനടന്റെ അഭിനയ ജീവിതത്തിന് ഒരു ബാധ്യതയായില്ല എന്നതാണ് സത്യം. ഇന്ന് ദിലീപ് തൻറെ അൻപത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ജന്മദിന ആശംസകളും ആയി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന് മൂത്ത മകൾ മീനാക്ഷി പിറന്നാളാശംസകൾ നേർന്നു കൊണ്ട് കുറിച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ചെറുപ്പത്തിൽ കുഞ്ഞായിരിക്കുമ്പോൾ ദിലീപിൻറെ കയ്യിലിരിക്കുന്ന മീനാക്ഷിയുടെ ചിത്രവും അതോടൊപ്പം ഏറ്റവും പുതിയ ഒരു ചിത്രവും പങ്കുവെച്ചു കൊണ്ടാണ് മീനാക്ഷി അച്ഛന് ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ അച്ഛാ ഐ ലവ് യു എന്നാണ് മീനാക്ഷി തൻറെ ചിത്രത്തിന് താഴെ അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്ക് ഉള്ളിലാണ് മീനാക്ഷിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.