പുറ്റുപോലെ അടിഞ്ഞു കൂടിയ താരൻ നിമിഷങ്ങൾ കൊണ്ട് പോകും ഇത് ചെയ്‌താൽ…

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും ഒരു പ്രധാന പ്രശ്നമാണ് തലമുടിയിലെ താരന്‍. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു.

കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. ശിരസ്സിൽ ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി ശിരസ്സിൽ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് താരന്റേത്.

താരന്‍ രണ്ടു തരത്തിലാണ് ഉള്ളത്. ഇവയില്‍ തന്നെ എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ഉണ്ട്. ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരന്‍ വര്‍ദ്ധിക്കുന്നത്. ഇത് തലയില്‍ പൂപ്പല്‍ വര്‍ദ്ധിക്കാനും അതിലൂടെ താരന്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. സോപ്പിന്റെയും ഷാമ്പൂവിന്റേയും അമിത ഉപയോഗത്തിലൂടെ തലയോട്ടി വരണ്ടതാവാനും ഇത് താരന്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു.

വിപണിയിൽ കാണുന്ന കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് താരന്‍ കളയുമ്പോള്‍ അത് പലപ്പോഴും മറ്റു പല പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് താരനെ നമുക്ക് ഇല്ലാതാക്കാം. പുറ്റുപോലെ അടിഞ്ഞു കൂടിയ താരൻ നിമിഷങ്ങൾ കൊണ്ട് പോകാൻ എങ്ങനെ ചെയ്യൂ. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.