സീതപ്പഴം ഇഷ്ടമാണോ എങ്കിൽ ഇത് അറിഞ്ഞിരിക്കണം

0
Loading...

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. വനവാസക്കാലത്ത് സീതയ്ക്ക് ഇഷ്ടമുള്ള ഒരു പഴം ഉണ്ടായിരുന്നു. അതിനെ കാലക്രമേണ സീതപ്പഴം എന്നുവിളിച്ചു. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.

ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ ഇങ്ങനെ ഒരുപിടി ഘടകങ്ങളാല്‍ സമ്പന്നമാണ് സീതപ്പഴം. ചർമ്മത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്.

സീതപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള തടിയാണ് ലഭിക്കുന്നത്. ഇത് ശരീരത്തിലെ മെറ്റബോളിക് റേറ്റ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ഉണ്ടാവുന്ന അണുബാധയെ തടയുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും തടയുന്നു സീതപ്പഴം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...