പ്രമേഹം എന്നല്ല ഒരു രോഗവും തിരിഞ്ഞു നോക്കില്ല.. ഇത് വെറുവയറ്റിൽ കഴിച്ചാൽ…

പ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ്‌ ഈ അവസ്ഥയെ വിളിച്ചിരുന്നത്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്‌ പ്രമേഹം . ഈ അവസ്ഥയില്‍ വ്യക്തിക്ക്‌ ബോധം നഷ്ടപ്പെടാം, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞാലും ഇത്‌ സംഭവിക്കാം.

പ്രമേഹം വളര്‍ന്നുവരുന്ന ഒരു ആഗോള മാരകരോഗമാണ്. 2017-ലെ കണക്കുപ്രകാരം 72 മില്യണ്‍ ഇന്ത്യക്കാര്‍ പ്രമേഹബാധിതരാണ്. രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.

ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്ന് പറയാം.

കറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.