കൊതിയൂറും ചിക്കൻ പക്കോട 😋

ചായക്കടയിലെ അതെ രുചിയിൽ ചിക്കൻ പക്കാവട ഉണ്ടാക്കിയാലോ. വീടുകളിൽ സാധാരണ ഉണ്ടാവാറുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന കിടിലൻ പക്കാവട. ചിക്കന്‍ പക്കവട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
• ചിക്കൻ – കാൽ കിലോ
• ഇഞ്ചി -ചെറിയ കഷ്ണം
• വെളുത്തുള്ളി – 4 അല്ലി
• പച്ചമുളക് – 3 എണ്ണം
• മല്ലിയില – ഒരു പിടി
• കറിവേപ്പില – 2 തണ്ട്
• പുതിനയില – 1 തണ്ട്
• നാരങ്ങാനീര് – ഒരു നാരങ്ങായുടേത്
• മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
• കാശ്മീരി മുളക് പൊടി – 3 ടേബിൾസ്പൂൺ
• ഗരംമസാല പൊടി – 1 ടീസ്പൂൺ
• മൈദ പൊടി – കാൽ കപ്പ്‌
• കടല മാവ് – കാൽ കപ്പ്‌
• പത്തിരി /അപ്പം പൊടി – 2ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• വെജിറ്റബിൾ ഓയിൽ /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്നവിധം
ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇലകളെല്ലാം ഒന്ന് ചതച്ചെടുക്കണം ശേഷം ചിക്കനിൽ ഈ മസാലയും ആവശ്യത്തിന് ഉപ്പും പൊടികളെല്ലാം ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. അരമണിക്കൂർ കഴിഞ്ഞാൽ ചിക്കനിൽ മൈദപ്പൊടിയും, കടലമാവും അരിപ്പൊടിയും ചേർത്ത് ഒന്ന് പുരട്ടിയെടുത്തതിന് ശേഷം എണ്ണയിൽ വറുത്തു കോരാം. ഈ എണ്ണയിൽ പച്ചമുളക്‌ ഒന്ന് കീറിയതും കറിവേപ്പിലയും വറുത്തു കോരി അലങ്കരിച്ചു വിളമ്പാം. നല്ല കറുമുറായുള്ള ചിക്കൻ പക്കാവട തയാർ. ഇത് ചൂട് ചായക്ക്‌ ഒപ്പം നല്ല മഴയുള്ളപ്പോൾ കൊറിക്കാൻ പറ്റിയ ഒരു കടിയാണ്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.