പുഷ്പയിലെ ശ്രീവല്ലി മാറിനിൽക്കും ഈ ശ്രീവല്ലിയുടെ അടുത്ത്. ഇത് കുറച്ചു കൂടി പോയെന്ന് ആരാധകർ പുഷ്പയിലെ രശ്മിക മന്ദനയെ വെല്ലുവിളിച്ച് ചൈതന്യ.!!

മലയാളികൾക്ക് സ്വന്തം വീട്ടിലെ കൂട്ടിയപ്പോലെ ഇപ്പോൾ സുപരിചിതയാണ് ചൈതന്യ പ്രകാശ്. സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ താരം ടിക് ടോക്, റീൽസ്, റിക്രിയേഷൻ വീഡിയോകളിലൂടെയാണ് ആദ്യം മലയാളികൾ അറിഞ്ഞു തുടങ്ങിയത്. പിന്നീട് സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് സംപ്രെക്ഷണം ചെയ്ത പരിപാടിയിലൂടെ മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ചൈതന്യ മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു റീ ക്രിയേറ്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ ശ്രീവല്ലിയായണ് താരം രംഗത്തെത്തുന്നത്. തനി നാടൻ തമിഴ് പെൺകുട്ടിയായി തലയിൽ പൂവ് ഒക്കെ വെച്ച് ദാവണിയിൽ എത്തുന്ന താരം പുഷ്പയെ ഇടം കണ്ണിട്ട് നോക്കുന്നതും ദാവണിയുടെ

ഷാൾ എടുത്ത് കഴുത്തിൽ ചുറ്റുന്ന സീൻ ആണ് ചൈതന്യ റീ ക്രിയേറ്റ് ചെയ്തിട്ടുള്ളത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് എത്തുന്നത്. ഇതിനു മുമ്പും ചൈതന്യ അഭിനയിച്ച വീഡിയോകൾ എല്ലാം ആരാധകർ എടുത്തിട്ടുണ്ടായിരുന്നു. ഈ വീഡിയോയും സൂപ്പർ എന്നാണ് ആരാധകർ പറയുന്നത്. മാർ ഇവാനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ബിരുദ

വിദ്യാർത്ഥിയാണ് ചൈതന്യ അച്ഛനും അമ്മയുടെയും ഏക പുത്രിയായ ചൈതന്യ ടിക് ടോക് വീഡിയോയിലൂടെ ആണ് സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. പിന്നീട് ഷോകളിലും സജീവമായ താരം മനസ്സിൽ ഞാനാണോ എന്ന മ്യൂസിക് ആൽബത്തിലൂടെ ഷോർട്ട് ഫിലിം രംഗത്തിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഈ വീഡിയോ ഹിറ്റ് ആയത്തോടെ അടുത്ത വീഡിയോയുടെ പണിപ്പുരയിലേക്ക് താരം പ്രവേശിച്ചു കഴിഞ്ഞു എന്നാണ് പറയുന്നത്.