എന്നും ഉപകരിക്കും 7 ടിപ്സ്/ചപ്പാത്തി നന്നായിക്കിട്ടിയില്ലെന്ന് ഇനിപറയില്ല..

ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നത് ഇപ്പൊ മലയാളികൾക്ക് ഒരു ശീലമാണ്. പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. ചപ്പാത്തി നന്നായിക്കിട്ടിയില്ലെന്ന് ഇനി പറയില്ല ഈ വീഡിയോ കണ്ടാൽ.

ഒരു കപ്പ്‌ ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം ,അതാണ്‌ കണക്ക് , അതായത് പൊടി എത്ര എടുക്കുന്നോ അതിന്റെ നേർ പകുതി അളവിൽ വെള്ളം വേണം. ചപ്പാത്തിചുട്ട് അടുക്കുമ്പോൾ പുറമേ അല്പ്പം നെയ്യോ ബട്ടറോ തേച്ചു കൊടുത്താൽ നല്ല രുചി കിട്ടും. ചപ്പാത്തി ചുട്ടെടുക്കുന്ന രീതിയും പ്രധാനമാണ് , കല്ലിൽ ഇട്ടു കഴിഞ്ഞാൽ 5 സെക്കണ്ട് കഴിഞ്ഞാൽ ഉടൻ മറിച്ചിടണം ,വീണ്ടും 5 സെക്കണ്ട് കഴിഞ്ഞാൽ മറിച്ചിടണം…

ചിലര് ചൂടുവെള്ളം ചേർത്ത് മാവ് കുഴയ്ക്കാറുണ്ട് അങ്ങനെ ചെയ്‌താൽ ചപ്പാത്തി ഒന്നിനും കൊള്ളാതെ ആവും, കാരണം വെള്ളത്തിന്റെ ചൂട് കൊണ്ട് അപ്പോൾ തന്നെ ഗോതമ്പ് വെന്ത് കട്ട പിടിക്കും ,അങ്ങനെ ചെയ്താൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചപ്പാത്തി പാറക്കല്ല് പോലെയാകും. എന്നാൽ തിളപ്പിച്ച്‌ ആറിച്ച വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്, ഗോതമ്പ് പൊടിയിൽ വെള്ളം വീഴുന്നതിനു മുന്പ് ഉപ്പ് ചേർത്തിരിക്കണം. പരത്തുമ്പോൾ കോല് കൊണ്ട് ചപ്പാത്തിയുടെ എല്ലാ വശത്തും ഒരു പോലെ പ്രെഷർ കൊടുക്കണം ,ശക്തി കൂട്ടി ഉരുട്ടരുത് ,ഇടയ്ക്കിടയ്ക് പൊടി തൂവി കൊടുക്കണം ,പൊടി കൂടിയാൽ ചപ്പാത്തി കരിയുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.