ഇത് ആ പഴയ കുട്ടി തന്നെയോ..തകർപ്പൻ പ്രകടനങ്ങളുമായി ചൈതന്യ പ്രകാശ്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തെ ഏറ്റെടുത്ത് ആരാധകർ.!!

വളരെ കുറച്ചുകാലം കൊണ്ടുതന്നെ മലയാളികളുടെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ പരിചിതയാണ് ചൈതന്യ പ്രകാശ്. നിഷ്കളങ്കമായ ചിരിയിലും കുട്ടിത്തം നിറഞ്ഞ വർത്തമാനത്തിലുടേയും ആരാധകരെ കീഴടക്കിയ താരം സോഷ്യൽ മീഡിയയിലെ ടിക് ടോക് വഴിയാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപ്പറ്റി തുടങ്ങിയത്. ടിക്ടോക്കിലെ ഷോട്ട് വീഡിയോകളിലൂടെയാണ് ചൈതന്യയുടെ

തുടക്കമെങ്കിലും പിന്നീട് അങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും പരമ്പരകളിലും അടക്കം അഭിനയിച്ച് ചൈതന്യ തന്റെ കഴിവ് തെളിയിച്ചിരുന്നു. റീ ക്രിയേറ്റിങ് വീഡിയോകൾ അതിമനോഹരമായി ചെയ്യുന്ന താരം പത്തനംതിട്ട സ്വദേശിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ചൈതന്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരംകൊണ്ടാണ് ആരാധകർ

ഏറ്റെടുക്കുന്നത്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയ തൂഹി മേരാ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിനു ചുവടുവയ്ക്കുന്ന ചൈതന്യയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ സിമ്പിൾ ആയി ഡാൻസ് ചെയ്യുന്ന ചൈതന്യ അഭിനയത്തിനൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.

വൈറലായി മാറിയ വീഡിയോയ്ക്ക് ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ശ്രമം വളരെ നല്ലതാണ് കീപ്പിറ്റപ്പ് തുടങ്ങി നിരവധി കമന്റുകൾ ആണ് താരത്തെ തേടി വരുന്നത്. മുൻപ് ആഡിസ് നായകനായെത്തിയ മനസ്സിൽ ഞാൻ ആണോ എന്ന മ്യൂസിക് ആൽബത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.