പൊള്ളല്‍ പറ്റിയാല്‍ എന്തൊക്കെ ചെയ്യണം /ചെയ്യരുത്

അടുക്കള ജോലിക്കിടെ പൊള്ളലുണ്ടാകുന്നത് സർവ്വ സാധാരണമായ ഒരു പ്രശ്നമാണ്. പൊള്ളലുകള്‍ മിക്കവാറും ശ്രദ്ധക്കുറവുകൊണ്ടാണ് ഉണ്ടാകുക. തീ, രാസവസ്തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം. പൊള്ളലിന്റെ തീവ്രത അനുസരിച്ച് ചിലപ്പോഴൊക്കെ അടിയന്തിര ചികിത്സ പൊള്ളലിന് വേണ്ടിവരും. കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തീപ്പൊള്ളല്‍ ജീവന്‍ വരെ അപകടത്തിലാവുകയോ അല്ലെങ്കില്‍ ജീവച്ഛവമായ അവസ്ഥയിലേക്കെത്തിക്കകയോ ചെയ്‌തേക്കാം.

ചെറിയ പൊള്ളലുകൾക്കു വീട്ടിൽ തന്നെ ചികിൽസ ചെയ്യാവുന്നതാണ്. തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക. പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരയായി ഒഴിക്കുകയോ തണുത്തവെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക.

ഇനിയിപ്പോള്‍ പൊള്ളിയാല്‍ പെട്ടെന്ന് എന്തുചെയ്യണമെന്ന് ആകെ ഒരു കണ്‍ഫ്യൂഷന്‍ ആണ്. ആ കണ്‍ഫ്യൂഷന്‍ അകറ്റാനുള്ള ചില നുറുങ്ങു വിദ്യകളെ പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.