കുരുമുളകിൽ നിങ്ങൾക്കറിയാത്ത ചില ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവാണ് കുരുമുളക്. അതുകൊണ്ട് തന്നെയാണ് കറുത്ത പൊന്ന് എന്ന വിശേഷണം കുരുമുളകിന് കിട്ടിയത്. നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്‌സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാനും ഇത് നല്ലതാണ്.

ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. കുരുമുളകിന്റെ തീവ്രതയും എരിവും കഫം മാറാനും സഹായിക്കും. കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ജലദോഷവും ചുമയുമെല്ലാം വരുന്നത് ഒരു പരിധി വരെ തടയും.

കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വയറിനുള്ളില്‍ ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന കുറക്കാനും ഇതിനാവും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.