ഡാൻസ് മാത്രമല്ല.. പാട്ടും വൈറൽ 🔥🔥 നട്ടപാതിരാക്ക് ഭാവനയുടെയും കൂട്ടുകാരികളുടെയും പാട്ടുമത്സരം !! ഇതു താനട സൗഹൃദം 😍😍 [വീഡിയോ]

സോഷ്യൽ മീഡിയയിൽ ഏവരും ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് ചലച്ചിത്രതാരം ഭവനയുടെയും കൂട്ടുകാരികളുടെയും. ഭാവന, ശില്പ ബാല, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന സജിൻ, സയനോര എന്നിവരടങ്ങുന്ന സൗഹൃദ സംഘത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. പലരും പല സ്ഥലങ്ങളിലാണെങ്കിലും ഇടയ്‌ക്കൊക്കെ ഒത്തുകൂടി സൗഹൃദം പങ്കുവയ്ക്കുന്നത് ഇവരുടെ പതിവാണ്.

കഴിഞ്ഞ ദിവസവും താരങ്ങൾ ഒത്തുകൂടിയിരുന്നു. അന്ന് പോസ്റ്റ് ചെയ്ത ഇവരുടെ ഡാൻസ് റീൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ഒത്തുചേരലിലെ മറ്റൊരു സന്തോഷ നിമിഷത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശിൽപ്പ ബാല. ഞങ്ങളുടെ പ്രിയപ്പെട്ട താരാട്ട് എന്ന ക്യാപ്ഷനോടെ ബെഡിൽ കിടന്ന് പാട്ട് പാടുന്ന വീഡിയോയാണ് താരം പങ്കു വച്ചിരിക്കുന്നത്.

ഷഫ്ന ഒഴികെയുള്ള എല്ലാവരെയും വീഡിയോയിൽ കാണാം. അല്ലിയിളം പൂവോ എന്ന ഗാനമാണ് എല്ലാവരും ചേർന്ന് പാടുന്നത്. പതിവ് പോലെ ഇടയ്ക്ക് വരികൾ തെറ്റിച്ച് പാട്ട് കുളം ആക്കുന്ന ഭാവനയും കളിയാക്കുന്ന കൂട്ടുകാരികളുമാണ് വീഡിയോയിൽ . എനിക്ക് എല്ലാ പാട്ടും അറിയാം എന്നാൽ ഒരു പാട്ടിന്റെയും വരികൾ കൃത്യമായി അറിയില്ലെന്ന് ഭാവന ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. മുമ്പ് ഇവർ പോസ്റ്റ് ചെയ്ത ഡാൻസ് റീലിലെ സയനോരയുടെ വേഷത്തെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ ഇവരുടെ സൗഹൃദത്തിൽ അസൂയ തോന്നുന്നു. എന്നെന്നും ഈ കൂട്ടുകെട്ട് നിലനിൽക്കട്ടെ തുടങ്ങിയ കമന്റുകളുമായാണ് ആരാധകർ വീഡിയോ സ്വീകരിച്ചിരിക്കുന്നത്.