ഓറഞ്ച് പതിവാക്കു ആരോഗ്യം സംരക്ഷിക്കു

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. ഓറഞ്ചില്‍ വലിയതോതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ കാത്തുസൂക്ഷിക്കുമെന്ന് നിങ്ങള്‍ക്കറിയ്യാമല്ലോ..

ഓറഞ്ചിലുള്ള ഫൈബര്‍ അള്‍സറിന് പരിഹാരമാണ്. ജലദോഷം, ആസ്മ എന്നീ രോഗങ്ങള്‍ക്കും ഓറഞ്ച് കഴിക്കുന്നത് ഉത്തമമാണ്. ഓറഞ്ചില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയതിനാല്‍ കോശങ്ങള്‍ നശിക്കുന്നത് തടയുന്നു.

കാത്സ്യം, സോഡിയം, മഗ്നീഷ്യം, കോപ്പര്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. നേത്ര രോഗങ്ങളെ അകറ്റാനും കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഉന്മേഷവും കരുത്തുമേകാനും ഓറഞ്ച് സഹായിക്കും. ഓറഞ്ച് ദഹന പ്രക്രിയ എളുപ്പമാക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.