ദിവസവും ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നയാള്‍ക്ക് പിന്നെ ഡോക്ടറെ കാണേണ്ടി വരില്ല എന്നാണ്. ഇംഗ്ലീഷില്‍ മിറാക്കിള്‍ ഫ്രൂട്ട് എന്ന വിളിപ്പേരുളള ആപ്പിളിന് മറ്റു പഴങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

ആപ്പിൾ കഴിക്കുന്നത് ഏറ്റവും നന്നായി ഫലപ്രദമാകുന്ന പല്ലുകൾ. ആപ്പിൾ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിൾ കഴിക്കുമ്പോൾ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബർ പല്ലൂകളെ വെൺയുള്ളതാക്കുന്നു. ആപ്പിൾ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീർ ബാക്ടീരിയകളിൽ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു.

വിളര്‍ച്ച തടയാനും ആപ്പിള്‍ കഴിക്കുന്നത് കൊണ്ടാകും. വളരെ സമ്പന്നമായി അയേണ്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ടാണ് വിളര്‍ച്ച വരാതിരിക്കാന്‍ ആപ്പിള്‍ കഴിക്കാമെന്ന് പറയുന്നത്.

കൊളസ്ട്രോളിനെതിരായുള്ള ഫീനോൾസ് അടിങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതിലൂടെ കൊളസിട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളിൽ 23 ശതമാനം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. ആപ്പിളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിൾ സന്ധിവാതത്തെ ചെറുക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MALAYALAM TASTY WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.