ബീറ്റ്‌റൂട്ട് കൃഷി ചെയ്യാം

തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണംവിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്.വിത്തുകൾ പകുന്നതിനു മുൻപ് ഒരു (10-30) മിനുട്ട് വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം.

ഓഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള മാസമാണ് ബീറ്റ്‌റൂട്ട് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. മറ്റ് കാലങ്ങളില്‍ മഴമറയിലും കൃഷി ചെയ്യാം. ചെടികൾ വളരുന്നതോടെ കള നീക്കം ചെയ്യുക, മണ്ണ് കൂട്ടിക്കൊടുക്കുക, മേൽവളം നൽകുക തുടങ്ങി പരിപാലനപ്രവർത്തനങ്ങൾ നടത്തണം.വിത്തിട്ട് രണ്ടരമാസമാകുന്നതോടെ വിളവെടുക്കാം

ചട്ടിയിലും ഗ്രോബാഗിലും മട്ടുപ്പാവിലും വളർത്താവുന്നതാണ്. വിപണിയിൽ വരുന്ന പച്ചക്കറികളിൽ നല്ലൊരളവും കീടനാശിനി ഉപയോഗിക്കന്നവയാണ്. ഇതിന്റെ കിഴങ്ങ് മാത്രമല്ല, ഇലയും ഭക്ഷ്യയോഗ്യമാണ്. ഇത് എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി mattuppavile krishi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.