സ്വയം മേക്കപ്പ് ചെയ്ത് അഴക് റാണിയായി ഭാവന. വൈറലായി ചിത്രങ്ങൾ.!!

മലയാള സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടിമാരിൽ എണ്ണപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. മലയാളത്തിന് പുറമേ തെലുങ്ക് തമിഴ് സിനിമാ ലോകത്തും താരം വളരെയേറെ സജീവമാണ്. കമലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രമായ ” നമ്മൾ” എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്ത് അരങ്ങേറുന്നത്. തന്റെ പതിനാറാം വയസ്സിൽ തുടങ്ങിയ അഭിനയത്തിലൂടെ പിന്നീട് എൺപതോളം സിനിമകളിൽ നായികയായി തിളങ്ങിയ താരം

സ്റ്റേറ്റ് അവാർഡുകൾ അടക്കം നിരവധി ബഹുമതികളും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തിട്ടുണ്ട്. മാത്രമല്ല മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളും വേഷങ്ങളും ഇക്കാലയളവിൽ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുമുണ്ട്. തുടർന്ന് ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം കന്നഡയിൽ സജീവമാവുകയും നടനും നിർമ്മാതാവുമായ നവീനിനെ ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യുകയും

ചെയ്തത് ആരാധകർ വളരെ ആഘോഷത്തോടെയായിരുന്നു കണ്ടിരുന്നത്. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരു പോലെ ഇടം പിടിച്ചിട്ടുള്ളത്. മറ്റുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി

ഭാവന സ്വയം മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് ഇവ എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. വളരെ മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള നീല നിറത്തിലുള്ള ഈ വസ്ത്രത്തിന് പിന്നിൽ ലേബൽ എം എന്ന കോസ്റ്റ്യൂം ഡിസൈനിംഗ് കമ്പനിയാണുള്ളത്. മാത്രമല്ല തന്റെ ഹെയർ സ്റ്റൈലിന് പിന്നിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത് ആണ് എന്നും താരം ചിത്രത്തിന്റെ ക്യാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്.