ഒരിടവേളയ്ക്ക് ശേഷം ഭാവന വീണ്ടും തിരിച്ച് മലയാളത്തിലേക്ക്… സൂചനകൾ നൽകി താരം കൊച്ചിയിൽ…ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് ആരാധകർ.

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ഭാവന. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളികളുടെ സ്വന്തം ആയി മാറുകയായിരുന്നു. മലയാളത്തിനോടൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നിരവധി ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് തിളങ്ങിനിൽക്കുമ്പോഴാണ് താരം വിവാഹിതയായത്. കന്നട സിനിമാ നിർമ്മാതാവായ

നവീനെ ആണ് താരം വിവാഹം കഴിച്ചത്. പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ്. ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കളുമൊത്ത് ഉള്ള വീഡിയോകളും ചിത്രങ്ങളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ എല്ലാം തന്നെ ക്ഷണനേരംകൊണ്ട് ആരാധകർ ഏറ്റു എടുക്കാറുണ്ട്. താരം മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും താരത്തിനുള്ള ആരാധകർക്ക് ഒട്ടും കുറവ് വന്നിട്ടില്ല

എന്ന് പറയുന്നതാണ് സത്യം. ഇടയ്ക്ക് റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായി എത്താറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ ഫാൻസ് ഗ്രൂപ്പുകളിൽ വരുന്ന ഒരു വീഡിയോ ആണ് വൈറൽ ആയി മാറിയിട്ടുള്ളത്. ഒരു നീണ്ട ഇടവേളക്ക് ശേഷം ഭാവന കൊച്ചിയിലെത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. ബ്ലാക്ക് ജീൻസും ചുവപ്പ് ഷർട്ടും ധരിച്ചെത്തിയ ഭാവനയോടൊപ്പം ചിത്രങ്ങൾ എടുക്കാൻ തിരക്ക് കൂട്ടുന്ന ആരാധകരെയും ഈ വീഡിയോയിൽ

കാണാം. വളരെ സിമ്പിൾ ആയി യാതൊരുവിധ താര ജാടയും ഇല്ലാതെയാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഭാവനയുടെ വിശേഷങ്ങൾ ചോദിച്ച് പ്രേക്ഷകർ എത്താറുണ്ട്. ഇൻസ്റ്റഗ്രാമിലെ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷവു ഒക്കെ താരം തന്നെ പങ്കുവെയ്ക്കാറുണ്ട്. 2017 ൽ പുറത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് ഏറ്റവും ഒടുവിലായി ഭാവന അഭിനയിച്ചത്.

A post shared by bhavana lifeline (@bhavana_lifeline_)