മികച്ച ഗുണത്തിന് ബദാം ഇങ്ങനെ വേണം കഴിക്കാൻ..| ഒരുദിവസത്തേക്കുള്ള മുഴുവൻ ഊർജ്ജവും കിട്ടും..

ആരോഗ്യ ഗുണങ്ങള്‍ ഒരുപാട് ഉള്ള ഒന്നാണ് ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ. ഡ്രൈ നട്‌സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. പോഷകങ്ങളുടെ കലവറയാണ് ബദാം. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. അതിനാല്‍ ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്റ് അര കിലോയ്ക്കുടുത്തു ശരീരഭാരം കൂടാന്‍ കാരണമാകും.

തലച്ചോറിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്‌ ബദാം. ദിവസവും ആറ്‌ ബദാം ചൂടു വെള്ളത്തില്‍ കുതിര്‍ത്ത്‌ രാവിലെ എഴുന്നേറ്റ്‌ കഴിക്കുക. ഇത്‌ തലച്ചോറിന്റെ ആരോഗ്യത്തിന്‌ സഹായിക്കുന്നു.മാത്രമല്ല രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബദാം ഉത്തമമാണ്‌. ഇത്‌ പെട്ടെന്നു ണ്ടാകുന്ന രോഗങ്ങളി ല്‍നിന്ന്‌ ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന്‌ പ്രതിസന്ധി ഉണ്ടാക്കുന്ന രോഗാവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ബദാം.ബദാമിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്‌ ആണ്‌ ഇതിന്‌ സഹായിക്കുന്നത്‌. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ബദാമിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നില്ല. ഇത്‌ ആരോഗ്യത്തിന്‌ പല വിധത്തില്‍ സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.