ഒരു കപ്പ്‌ റവയുണ്ടോ.? എങ്കിൽ 10 മിനുട്ടിനുള്ളിൽ രുചിയുള്ള പലഹാരം റെഡി 😋👌 റവ കൊണ്ട് ഒരു കിടിലൻ സ്നാക്ക് 👌👌

ഒരു കപ്പ്‌ റവയുണ്ടോ.? എങ്കിൽ 10 മിനുട്ടിനുള്ളിൽ രുചിയുള്ള പലഹാരം റെഡി 😋👌 റവ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ സ്നാക്ക് 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • റവ – 1 കപ്പ്‌
 • സവാള ചെറുതായി അരിഞ്ഞത് – 1 ന്റെ പകുതി
 • തക്കാളി ചെറുതായി അരിഞ്ഞത് – 1 ചെറുത്‌
 • കാരറ്റ് ചെറുതായി അരിഞ്ഞത് – 1 ന്റെ പകുതി
 • പച്ചമുളക് = 1 എണ്ണം
 • ഉപ്പ് – ആവശ്യത്തിന്
 • ചൂടുള്ള വെള്ളം – മാവ് തയാറാക്കാൻ ആവശ്യത്തിന്
 • ഓയിൽ – ആവശ്യത്തിന്
 • സോസ് തയാറാക്കാൻ
 • തക്കാളി – 2 എണ്ണം
 • വെളുത്തുള്ളി – രണ്ട് അല്ലി
 • ഇഞ്ചി – ചെറിയ കഷ്ണം
 • മുളകുപൊടി – 1/4 ടീസ്പൂൺ
 • ഓയിൽ -1 ടേബിൾസ്പൂൺ
 • കടുക് – 1 ടീസ്പൂൺ
 • കായം – 1/4 ടീസ്പൂൺ
 • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
 • ഉപ്പ്
 • ടൊമാറ്റോ സോസ്

ഒരു പാത്രത്തിൽ റവ, പച്ചക്കറി, ഉപ്പ് ചേർത്ത് യോജിപ്പിക്കാം, ശേഷം ഇതിൽ നല്ല ചൂടുള്ള വെള്ളം ചേർത്ത് മാവ് തയാറാക്കാം. ഈ മാവ് ഉണ്ണിയപ്പത്തിന്റെ ചട്ടിയിൽ വറുത്തെടുക്കാം.സോസിന് വേണ്ടി തക്കാളി, വെളുത്തുള്ളി, ഇഞ്ചി ഇവ അരച്ച് മാറ്റി വയ്ക്കാം. ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക്‌ പൊട്ടിച്ചതിന് ശേഷം അരപ്പും പിന്നെ മസാലകളുo ഉപ്പും ചേർത്ത് കൊടുക്കാം വറുത്ത് വച്ച എല്ലാ പലഹാരവും ഇതിൽ ചേർത്ത് യോജിപ്പിച്ച് വിളമ്പാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus