ആസ്തമ ചുമ ശ്വാസംമുട്ടൽ അലർജി ഒറ്റമൂലി

ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നത്.

ജനിതകവും പാരിസ്ഥിതികവും തൊഴിൽ‌പരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാൽ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്.

ആസ്‌തമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാല്‍ ശ്വാസംമുട്ടല്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക്‌ അറിയാന്‍ കഴിയും ഇതിന്‌ ഒരാശ്വാസം കണ്ടെത്തുക അത്ര എളുപ്പം അല്ല എന്ന്‌. അതേസമയം ഇത്‌ വളരെ ആവശ്യവുമാണ്‌. എന്നാല്‍, ശ്വാസംമുട്ടലാല്‍ കഷ്ടപ്പെടുന്നവര്‍ക്ക്‌ ഇനി സന്തോഷിക്കാം. ഇതിനുള്ള മാര്‍ഗങ്ങള്‍ എല്ലാം വീട്ടില്‍ തന്നെ കണ്ടെത്താം. ആസ്തമ ചുമ ശ്വാസംമുട്ടൽ അലർജി ഒറ്റമൂലി

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips by Pravi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join WhatsApp Group