കാർഷിക വിളകൾക്ക് ചാരവും എല്ലുപൊടിയും ഉപയോഗിച്ചാലുള്ള ഗുണങ്ങൾ

ചെടികളുടെ വളര്‍ച്ചക്കാവശ്യമായ സസ്യമൂലകങ്ങളുടെ കലവറയാണ് ജൈവവളങ്ങള്‍. കാലിവളം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍, എല്ലുപൊടി, മത്സ്യവളം, കോഴിവളം, ചാരം, പിണ്ണാക്കുകള്‍, ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങള്‍, ജൈവാവശിഷ്ടം പുറന്തള്ളുന്ന ഫാക്റ്ററികള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങള്‍, പച്ചിലച്ചെടികള്‍, പയറുവര്‍ഗവിളകള്‍ തുടങ്ങിയവയാണ് പ്രധാന ജൈവവളങ്ങള്‍.

എല്ലു വേവിച്ചോ അല്ലാതെയോ പൊടിച്ചതാണ് എല്ലുപൊടി. നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്ക്ക് പുറമേ കാല്‍സ്യം കൂടി അടങ്ങിയിട്ടുള്ളതിനാല്‍ കേരളത്തിലെ അമ്ലമണ്ണുകളിലേക്ക് ഏറ്റവും അനുയോജ്യമാണ് ഈ വളം. ഉണക്കിയ ജൈവവശിഷ്ടങ്ങള്‍ കത്തിചെടുകുന്ന ചാരം പണ്ടു മുതല്‍ക്കേ ഉപയോഗിച്ച് വരുന്നു. പൊട്ടാസ്യം കൂടുതലുള്ള ജൈവവളമാണ് ഇത്. എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ ജൈവവളമാണ് ചാരം. ഇത് സാധാരണ അടിവളമായി ഉപയോഗിക്കുന്നു .

കാർഷിക വിളകൾക്ക് ചാരവും എല്ലുപൊടിയും ഉപയോഗിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ? താഴെ കാണുന്ന വീഡിയോയിലൂടെ വിശദമായി മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി കാർഷിക നുറുങ്ങുകൾ Karshika Nurugukal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.