ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികം; സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ച് പ്രിയ താരം ആര്യയും ഭാര്യയും.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒട്ടനേകം കഥാപാത്രങ്ങൾ ഇക്കാലത്തിനകം ജനിച്ചിട്ടുണ്ട്. മലയാളം ഹിന്ദി തമിഴ് തെലുങ്ക് അങ്ങനെ എല്ലാ ഭാഷകളിലും സിനിമകൾ. ഓരോ സിനിമകളും ഓരോ കാലത്തിന്റെ നേർക്കാഴ്ചയാണ്. ജനങ്ങൾ മനസ്സിലാക്കിയ ഒരുപാട് താരങ്ങൾ. മലയാളികൾക്ക് ഏറെ പ്രിയങ്കരനും സുപരിചിതമായ തമിഴ് സിനിമ താരവും നിർമ്മാതാവും ആണ് ആര്യ. ജംഷാദ് സെദിരകത്ത് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്. വിഷ്ണുവർദ്ധന്റെ അറിന്തും അറിയാമലും (2005), പട്ടിയാൽ (2006) എന്നീ ചിത്രങ്ങളിലെ തെമ്മാടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള മുന്നേറ്റം. ബാലയുടെ നാൻ കടവുൾ (2009) എന്ന സിനിമയിൽ അഘോരിയായി അഭിനയിച്ചതിന് അദ്ദേഹം പിന്നീട് നിരൂപക പ്രശംസ നേടി. മദ്രസാപട്ടണം (2010),