ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി ആര്യ ബഡായ്; ഇത് ആര്യ തന്നെയോ എന്ന് ആരാധകർ.

ബഡായ് ബംഗ്ലാവിലൂടെ പ്രശസ്തയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ആര്യ.
അവതാരക, നടി, ബിഗ് ബോസ് താരം എന്നിങ്ങനെ ആര്യയെ കുറിച്ച് പറയാൻ ഒരുപാട് വിശേഷണങ്ങൾ ഉണ്ട്. ബിഗ്‌ ബോസിന്റെ മലയാളം രണ്ടാം സീസണിലെ കരുത്തുറ്റ പ്രകടനം കാഴ്ചവെച്ച ആര്യ ചില സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ആര്യ സജീവ സാനിധ്യമാണ്. സ്റ്റൈലിഷ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി

പങ്കുവെക്കാറുണ്ട്. അഭിനയവും അവതരണവും മാത്രമല്ല ആര്യയുടെ കയ്യിലുള്ളത്. ആര്യ സിനിമാറ്റിക്, സെമി ക്ലാസിക്കൽ ഡാൻസിൽ പ്രാവണ്യം നേടിയിട്ടുണ്ട്. ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളിലൂടെ ഇടയ്ക് ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് ആര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കറുത്ത നിറത്തിലുള്ള ഷോർട്ട് ഡ്രസ്സിൽ ഒരു ഹിന്ദി ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മുറിയിലെ കട്ടിലിൽ നിന്നാണ് ആര്യ ഡാൻസ് കളിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമ്മന്റുമായി എത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ലെന്നാണ് മിക്ക ആരാധകരും അമ്പരക്കുന്നത്. ആര്യയുടെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാം റീലുകളും ഇടയ്ക്ക് വിവാദത്തിനും വഴിയൊരുക്കാറുണ്ട്. വിമർശനങ്ങൾ ഉയർത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടി കൊടുക്കാനും ആര്യ മടിക്കാറില്ല. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക്

ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ബഡായി ബംഗ്ലാവിനു പിന്നാലെ ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈല എന്ന ചിത്രത്തിലൂടെ ആര്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു .പിന്നീട് കുഞ്ഞിരാമായണം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഗാനഗന്ധര്‍വ്വന്‍ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. ആര്യ ഇന്ന് ഒരു ബിസിനസ് സംരംഭക കൂടിയാണ്.