ബിഗ് ബോസ് താരം അനൂപിന്റെ വിവാഹ നിശ്ചയം 😍😍 വെറൈറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം.!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരവും ബിഗ് ബോസ് മലയാളം സീസൺ 3 യിലെ അവസാന ഘട്ടം വരെ എത്തിയ മത്സരാർത്ഥിയുമാണ് യുവ നടൻ അനൂപ് കൃഷ്‌ണൻ. സീത കല്യാണം എന്ന മലയാളം പരമ്പരയിലെ നായകനായ കല്യാൺ കുടുംബപ്രേക്ഷകർക്ക് പ്രിയപെട്ടവനാണ്. ബിഗ് ബോസ് ഷോ യിലൂടെ തന്റെ പ്രണയിനിയെ പറ്റി അനൂപ് വാചാലനായിരുന്നു.. ഷോ കഴിഞ്ഞാൽ വിവാഹം ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതാണ് തന്റെ ഇഷ എന്ന് പ്രണയിനിയെ പരിചയപ്പെടുത്തി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഇതാണ് എന്റെ ഇഷ. ഇത് ഞങ്ങളുടെ വിവാഹനിശ്ചയ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ച ഹൃദ്യമായ ആശംസകൾക്ക് നന്ദി’ എന്നാണ് അനൂപ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇഷ എന്നു വിളിക്കുന്ന ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി.

മികച്ച പ്രകടനങ്ങൾ കൊണ്ടും തന്മയത്വമുള്ള പെരുമാറ്റങ്ങളിലൂടെയും പ്രക്ഷേകരുടെ ഹൃദയത്തിൽ പെട്ടെന്ന് തന്നെ ഇടം പിടിച്ച മത്സരാർത്ഥി കൂടിയായിരുന്നു അനൂപ്. കോവിഡ് മാനദണ്ഠങ്ങൾ പാലിച്ചു കൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തിൽ പങ്കെടുത്തിരുന്നത്. അനൂപിന്റെ സ്വദേശമായ പാലക്കാട് വെച്ചു ജൂൺ 23 നായിരുന്നു ചടങ്ങുകൾ. നിരവധി താരങ്ങളും ആശംസകളുമായി എത്തിയിരുന്നു.

ചടങ്ങിന്റെ വീഡിയോ അനൂപ് തന്നെയാണ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ലൈവ് ആയി ആരാധകരക്കായി പങ്കുവെച്ചത്. നിശചയത്തിനു ശേഷമുള്ള വെറൈറ്റി ഫോട്ടോഷൂട്ടും രസകരമാണ്. വ്യത്യസ്തമായതും ചിരിയുണർത്തുന്നതുമായ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹം എന്നാകുമെന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.