നീയൊക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ. ഉദ്ദേശം ശരി തന്നെയാണോ. ആരാധകരുടെ ചോദ്യത്തിന് നിലപാട് വ്യക്തമാക്കി അമേയ….

കരിക്ക് എന്ന വെബ് സീരിയസിലൂടെ മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് അമേയ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ വൈറൽ ആകാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചിത്രവും ചിത്രത്തിനൊപ്പം നൽകിയ അടിക്കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. നിലപാടുകള്‍ കൊണ്ട് വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ

പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ എല്ലാപ്പോഴും ശ്രദ്ധ നേടാറുണ്ട്. എല്ലായിപ്പോഴും പുത്തന്‍ ഫാഷനുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള തന്റെ വർക്കൗട്ട് ചിത്രങ്ങൾക്ക് ഒപ്പം നൽകിയ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു. ‘നീ ഒക്കെ ജിമ്മിൽ

പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മൾ ജീവിതത്തിൽ നേരിടേണ്ടി വരുമെന്നും. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത് പകരം, കളിയാക്കലുകൾക്കും, പുച്ഛങ്ങൾക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്. Believe in yourself n’ never give up’. എന്ന അടിക്കുറിപ്പോടെയാണ് അമേയ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങള്‍

മുതല്‍ മലയാളത്തിലെ യുവ താരങ്ങള്‍ വരെ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. നടന്മാര്‍ മാത്രമല്ല, നടിമാരും ഡെയിലി ജിമ്മില്‍ പോവുകയും മുടങ്ങാതെ വര്‍ക്കൗട്ടും ഡയറ്റുമൊക്കെ ശ്രദ്ധിക്കുന്നവർ തന്നെയാണ്. മോഡലിംഗിലും സിനിമയിലും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തെ സഹായിച്ചില്ലെങ്കിലും യൂട്യൂബിലെ കരിക്ക് എന്ന വെബ് സിരീസിലെ വേഷം താരത്തെ മലയാളികള്‍ക്ക് സുപരിചിതയാക്കി. ഇതോടെ ആളുകൾ തിരിച്ചറിയുന്ന തരത്തിലേയ്ക്ക് തരാത്തെ ഉയര്‍ത്തുകയായിരുന്നു.