കണ്ണു നിറഞ്ഞ ആലിസ്; താലി കെട്ടാൻ പഠിക്കുന്ന സജിൻ 😂👌 സീരിയൽ താരം ആലീസ് ക്രിസ്റ്റി ഗോമസിന്റെ വിവാഹം ഇന്ന് 😍😍

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സീരിയൽ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി ജനപ്രിയ സീരിയലുകളുടെ ഭാഗമായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അനവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. കുറച്ചു നാളുകൾക്കു മുൻപ് ആണ് താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. തൻറെ വിശേഷങ്ങൾ പങ്കുവെച്ച് താരമിപ്പോൾ പതിവായി

എത്തുന്നത് യൂട്യൂബ് ചാനലിൽ കൂടെയാണ്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്തയും താരം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തൻറെ ഭാവി വരനെയും ആലിസ് പരിചയപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ ആണ്. പത്തനംതിട്ട സ്വദേശി സജിൻ സജിയാണ് വരൻ. ഇന്നാണ് ഇരുവരുടേയും ജീവിതത്തിലെ ആ നിർണായക മുഹൂർത്തം. ആലീസ് ഇന്ന് സജിന് സ്വന്തമാക്കും. വിവാഹത്തിനായി സജിന്റെ നാട്ടിലേക്ക് പോകുന്നതിന്റെ

വീഡിയോ ഇന്നലെ ആലിസ് യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തിരുന്നു. പപ്പയും അമ്മയെയും വിട്ടു പോകേണ്ട സങ്കടം ചെറുതല്ലന്ന് നിറകണ്ണുകളോടെയാണ് ആലീസ് പറഞ്ഞത്. ബന്ധുക്കൾ എല്ലാവരും ചേർന്ന് വീട്ടിൽ നിന്ന് കുരിശുവരച്ച് പ്രാർത്ഥിച്ച് ആലീസിനെ യാത്രയാക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിൽ ബന്ധുക്കളോടൊപ്പം മിന്നു കെട്ടിപഠിക്കുന്ന സജിനുമുണ്ട് വീഡിയോയിൽ. നിരവധി ആരാധകരാണ് ഇരുവരുടേയും ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട

ദിവസത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്. അറേഞ്ച്ഡ് മാരേജ് ആണ് ഇരുവരുടെയും. ആലീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പരിചയം എങ്കിലും നിരവധി ആരാധകരാണ് ഇപ്പോൾ സജിനും ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സേവ് ദ ഡേറ്റ് വീഡിയോ ഉൾപ്പെടെയുള്ളവ വൈറലായിരുന്നു. ബ്രൈഡൽ മേക്കപ്പിൽ ആലീസിനെ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.