ജീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും…

ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സംസ്‌കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ലീഷില്‍ കുമിന്‍ എന്നാണ് പേര്. ക്ഷണത്തിലും വെള്ളത്തിലും ധാരാളം ജീരകം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വെള്ളം തിളപ്പിച്ച് അതില്‍ ജീരകം ഇട്ട് കഴിക്കുന്നവരാണ് നമ്മള്‍. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ജീരകത്തിനുണ്ട് എന്നത് തന്നെയാണ് കാര്യം.

പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒറ്റമൂലി ജീരകത്തിലുണ്ട്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ജീരകത്തിനുണ്ട് എന്ന് നിസ്സംശയം പറയാം. ദഹനത്തിനും വയറു സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ജീരകം.

വിഭവ സമൃദ്ധമായ സദ്യയ്ക്ക്‌ ശേഷം ജീരക വെള്ളം കുടിക്കുന്നത്‌ ഗ്യാസ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അ​തി​രാ​വി​ലെ ഒരു ഗ്ളാസ് ജീരക വെ​ള്ളം കു​ടി​ക്കു​ന്ന​ത് ത​ടികു​റ​യ്ക്കാന്‍ സ​ഹാ​യി​ക്കു​ന്നതിനൊപ്പം ദ​ഹ​ന പ്രക്രിയ സു​ഗ​മ​മാ​ക്കു​കയും ചെയ്യുന്നു. ചര്‍​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ജീ​ര​കം. ജീ​ര​ക​മി​ട്ട് തിള​പ്പി​ച്ച വെ​ള്ളം രാ​വി​ലെ കു​ടി​ക്കു​ന്ന​ത് കൊ​ള​സ്‌​ട്രോ​ളി​നെ കു​റ​ച്ച്‌ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്‌​ട്രോ​ളി​നെ ഇ​ല്ലാ​താ​ക്കി ന​ല്ല കൊ​ള​സ്‌​ട്രോ​ളി​നെ സ്വാ​ഗ​തംചെ​യ്യു​ക എന്ന കര്‍ത്തവ്യവും ജീ​ര​കം ചെയ്യുന്നുണ്ട്.ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന്‌ സ്ഥാനമുണ്ട്.പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു.

കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം- എ (കരോട്ടിന്‍) കാത്സ്യം, എന്നിവയും ധാരാളമുണ്ട്‌. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത്‌ വായുകോപത്തിൻ്റെ സാധ്യത ഇല്ലാതാക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.