ഇ ചെടി തീർച്ചയായും ഒരെണ്ണം വീട്ടിൽ വെച്ച് പിടിപ്പിക്കണം അറിഞ്ഞിരിക്കണം

ആയുർ‌വേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം. ഇന്ത്യയിൽ മിക്കയിടത്തും ഈ കുറ്റിച്ചെടി സുലഭമായി വളരുന്നു.. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ആയുര്‍വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകള്‍.

രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസം,ശ്വാസം എന്നിവയേയും ശമിപ്പിക്കും. കൂടാതെ, ആടലോടകത്തിൻറെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വേഗം നടക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.

കാലവർഷാരംഭത്തിൽ കമ്പുകൾ മുറിച്ച് നട്ട് തെങ്ങിൻതോപ്പുകളിലും പറമ്പുകളിലും വളർത്താം. ചാണകപ്പൊടി വളമായി ഉപയോഗിക്കാം. ഓരോ വീട്ടുവളപ്പിലും ഈ സസ്യം നട്ടുവളർത്തിയാൽ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഗൃഹവൈദ്യമായി ഉപയോഗപ്പെടുത്താം. കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള്‍ , ബാക്ടീരിയകള്‍, കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്‍ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.