കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും

കുട്ടികൾക്ക് ഒരു സർപ്രൈസ് പോലെ കൊടുക്കാൻ പറ്റിയ ഒരു സ്നാക്ക് ആണ് പൊട്ടറ്റോ സ്മൈലി. കഴിക്കാനും കാണാനും ഒത്തിരി ഇഷ്ടപ്പെടുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കി എടുക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

2 മീഡിയം ഉരുളകിഴങ്ങ് എടുത്തിട്ടുണ്ട്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ആണ് എടുത്തത്. ഒട്ടും കട്ട ഇല്ലാതെ ഗ്രേറ്റ് ചെയ്തു എടുക്കണം. 1/2 tsp മുളക് പൊടി , മഞ്ഞൾ പൊടി ,2 tbsp ബ്രഡ് പൊടിച്ചത്. 2 tbsp കോണ്‌ ഫ്ലോർ ചേർത്തു. ആവിശ്യതിനു ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കണം. ഒട്ടും വെള്ളം ഒന്നും ചേർക്കാൻ പാടില്ല. മാവ് ലൂസ് ആയി തോന്നുക ആണെകിൽ അതിലേക്ക് കുറച്ച് ബ്രഡ് പൊടിച്ചതും ചേർക്കാം. കുഴച്ച് വെച്ച മാവിൽ അല്പം എണ്ണ കൂടി തേച്ചു വെക്കാം.30 മിൻ ഫ്രിഡ്ജിൽ വെക്കാം.അതിനു ശേഷം ഇത് ഒരു ചപ്പാത്തി പലകയിൽ വെച്ച് പരത്തി കൊടുക്കാം. അല്പം കട്ടിയിൽ തന്നെ പരത്തി എടുക്കണം. റൗണ്ട് ഷേപ്പ് അടപ്പ് വെച്ച് കട്ട് ചെയ്യാം. അതിനു കണ്ണും , വായും കൂടി വെച്ച് കൊടുക്കാം.

ചൂടായ എണ്ണയിൽ ഇട്ട് കൊടുക്കാം. തീ കുറച്ച് വെച്ച് ഫ്രൈ cheiythu എടുക്കാം. ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇത് പോലെ ഉണ്ടാക്കി കൊടുത്താൽ ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like