കാശ്മീരി ചിക്കൻ

കാശ്മീരി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അതിനായി ആവശ്യമുള്ള ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു.

ചേരുവകൾ
ചിക്കൻ – അര കിലോ
സവാള – 3 എണ്ണം
തക്കാളി – 2 എണ്ണം
അണ്ടിപ്പരിപ്പ് – 15 എണ്ണം
ഉണക്കമുന്തിരി – ചെറിയ പിടി
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
കാശ്മീരി മുളക് – 4 എണ്ണം ( ചൂട് വെള്ളത്തിൽ കുതിർത്തത് )
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
ഗരം മസാലപൊടി – കാൽ ടീസ്പൂൺ വെജിറ്റബിൾ ഓയിൽ – 5 ടേബിൾസ്പൂൺ
കുരുമുളക് പൊടി – കാൽ ടീസ്പൂൺ
ജീരകപ്പൊടി – കാൽ ടീസ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
മല്ലിയില – ഒരു കൈപിടി
ഉപ്പ് – ആവശ്യത്തിന്

തയാറാകുന്നവിധം
ചിക്കൻ മസാല പൊടികളെല്ലാം ചേർത്ത് മാറ്റിവയ്ക്കാം. ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കാം. വേവിച്ച ചിക്കൻനിൽ ഓയിലും, നെയ്യും ചേർത്ത് ഇളകിയെടുക്കാം. വേറൊരു പാനിൽ ഓയിൽ ചൂടാക്കി സവാള, തക്കാളി, അണ്ടിപ്പരിപ്പ്, മുന്തിരി ഇവ വഴറ്റി അരച്ചെടുക്കാം. അരച്ചെടുത്ത ഈ കൂട്ട് ചിക്കനിൽ ചേർത്ത് ഇളക്കിഎടുക്കാം. ഇതിൽ അരച്ച കാശ്മീരി മുളക് പേസ്റ്റ് ചേർക്കാം, ശേഷം മല്ലിയില, വറുത്തുവച്ച അണ്ടിപ്പരിപ്പ് , മുന്തിരി ചേർത്ത് വാങ്ങാം. നല്ല രുചിയുള്ള ചപ്പാത്തി യുടെ കൂടെയും പൊറോട്ടയുടെ കൂടെയും കഴിക്കാവുന്ന ചിക്കൻ കാശ്മീരി തയാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like